കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പിടിയിലായ യുവനടന് ഷൈന്‍ ടോം ചാക്കോയടക്കം അഞ്ച് പ്രതികളും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം.
കാക്കനാട് കെമിക്കല്‍ ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഫലം നെഗറ്റീവെന്ന് കണ്ടെത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരിശോധനക്കായി ദല്‍ഹിയിലെ ലാബിലേക്ക് അയക്കും.
കൊച്ചിയില്‍ വിവാദവ്യവസായി നിസാമിന്റെ ഫല്‍റ്റില്‍ വെച്ചാണ് ഷൈന്‍ ടോം ചാക്കോ, സഹസംവിധായകന് ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, സ്നേഹ എന്നിവര്‍ കൊക്കെയ്നുമായി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: