തിരുവനന്തപുരം: തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ജേക്കബ് ജോബ് ശ്രമിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
അന്വേഷണ സംഘത്തോട് ആലോചിക്കാതെ ജേക്കബ് ജോബ് നിസാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിസാമിനെഒറ്റയ്ക്ക് ചോദ്യം ചെയ്തത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കി ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവില്‍ ജേക്കബ് ജോബ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ്.
അന്വേഷണവിധേയമായാണ് ജേക്കബ് ജോബിനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. ജേക്കബ് ജോബിന്റെ നീക്കങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന ശുപാര്‍ശയും തൃശൂര്‍ റേഞ്ച് ഐജി ടികെ ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: