തൃശൂര്‍: ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് നിസാമിന്റെ ഭാര്യ അമല്‍ പോലീസിന് നല്കിയ മൊഴി സത്യമാണോ എന്ന് പോലീസ് പരിശോധിക്കും.
അമല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് മറ്റ് സാക്ഷിമൊഴികള്‍കൂടി അടിസ്ഥാനമാക്കിയാണ് സത്യമാണോ എന്ന് പരിശോധിക്കുകയെന്ന് കേസന്വേഷിക്കുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ആര്.നിശാന്തിനി പറഞ്ഞു. ഇതുംകൂടി കഴിഞ്ഞശേഷമേ അമലിനെ സാക്ഷികളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയുള്ളൂ.
കേസന്വേഷണത്തില്‍ യാതൊരു തരത്തിലുള്ള ഇടപെടലും സ്വാധീനവും ഇല്ലെന്നും ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ ദിവസവും കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: