തിരുവനന്തപുരം: ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സംഘടനാ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ നടക്കുന്നതിനാലും തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയമായതിനാലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി യോഗത്തില്‍ സുധീരന് അന്ത്യശാസനം നല്കി.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സുധീരന് മുന്നറിയിപ്പ് നല്കി. ഡിസിസി പുനസംഘടന അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും സുധീരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: