കണ്ണൂര്‍: ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനവുമായി എം.വി.ജയരാജന്.ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നതെന്നും ജയരാജന് പറഞ്ഞു. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമെന്നും ജയരാജന് പറഞ്ഞു.
ശുംഭന് പരാമര്‍ശത്തിന്റെ പേരില്‍ 19 ദിവസത്തെ ജയില്‍വാസത്തിനു ശേഷം കണ്ണൂരില്‍ മടങ്ങിയെത്തിയ ജയരാജന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: