കൊച്ചി: കൊച്ചി സതേണ്‍ നേവല്‍ കമാന്ഡ്് അണ്‍സ്കില്‍ഡ് ലേബര്‍ തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരുടെ നിയമനം നേവല്കമാന്ഡിന്റെ പിഴവു മൂലം വൈകിയതായി നേവല്‍ ബേസ് അണ്‍സ്കില്‍ഡ് ലേബര്‍ റാങ്ക്് ഹോള്‍ഡേഴ്സ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2012ലെ പൊതുവിജ്ഞാപനപ്രകാരം അണ്‍സ്കില്‍ഡ് ലേബര്‍ തസ്്തികയിലേക്കുള്ള 235 ഒഴിവുകളിലേക്ക് സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസ് വേരിഫിക്കേഷനും നല്കാന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം ലഭിച്ചുവെങ്കിലും നേവല്‍ കമാന്‍ഡില്‍ നിലവിലുള്ള മള്‍ട്ടി ടാസ്്കിങ്ങ് സ്റ്റാഫ് (എംടിഎസ്) ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതോടെ നിയമനം നീണ്ടു പോവുകയായിരുന്നു. പിന്നീട് എംടിഎസ് തസ്തികയില്‍ നിന്നും യോഗ്യരായവര്‍ക്ക് നിയമനം നല്കാന് നിര്‍ദ്ദേശിച്ചുകൊണ്ടും 22 പേരെ അയോഗ്യരാക്കിക്കൊണ്ടും ബാക്കിയുള്ള തസ്തികകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് നിയമനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു കൊണ്ട് 2014ല്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.
എന്നാല്‍ വിധി പുറപ്പെടുവിച്ചതിനു ശേഷം ആറു മാസക്കാലം സതേണ്‍ നേവല്കമാന്ഡ് നിയമന നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് രക്ഷാധികാരി എം.ഡി.ദേവദാസ്, സെക്രട്ടറി ഫൈസല്‍ സലാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: