ആലുവ: മാലിന്യങ്ങള്‍ നീക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനു പരിഹാരമായില്ല. ആലുവ നഗരസഭ പ്രദേശത്തും പരിസര പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രശ്നം ഇന്നു പരിഹരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കനാലില്‍ മാസങ്ങളായി മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നതിനാല്‍ ഭൂതത്താന്കെട്ടില് നിന്നു വെള്ളം തുറന്നുവിട്ടാലും കനാലിന്റെ എല്ലാ ഭാഗത്തും എത്തില്ല.
നീരൊഴുക്കു തടസ്സപ്പെടാനും കനാല്‍ ബണ്ടുകള്‍ തകരാനും സാധ്യതയുണ്ട്. ആലുവ നഗരസഭയിലും, വാഴക്കുളം, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര പഞ്ചായത്തുകളിലുമാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്.കനാലില്‍ ഇടയ്ക്കിടെ കമ്പിവലകള്‍ സ്ഥാപിച്ചു മാലിന്യങ്ങള്‍ അടിയുമ്പോള്‍ കോരിമാറ്റുന്ന രീതിയാണ് നേരത്തെ അവലംബിച്ചിരുന്നത്. ഇങ്ങനെ മാറ്റുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ചപ്പുചവറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവ മാത്രമല്ല, ചത്ത മൃഗങ്ങളും അറവുശാല അവശിഷ്ടങ്ങളും വരെ കനാലില്‍ കിടക്കുന്നുണ്ട്.
മാലിന്യങ്ങള്‍ തള്ളാന്‍ എടത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ നാലാംമൈലില്‍ പെരിയാര്വാലിക്കു രണ്ടേക്കര്‍ സ്ഥലമുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം അവിടെ ഇടുന്നതിനോടു നാട്ടുകാര്‍ക്കു യോജിപ്പില്ല. അതനുവദിക്കില്ലെന്നു വാര്‍ഡ് അംഗം എം. എ. അബ്ദുല്‍ഖാദര്‍ പറഞ്ഞു.
എടത്തല പഞ്ചായത്തില്‍ നിന്നു വാരുന്ന മാലിന്യങ്ങള്‍ മാത്രമേ നാലാംമൈലില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ അവരുടെ പ്രദേശത്തു കണ്ടെത്തണമെന്നും എല്ലാംകൂടി എടത്തലയിലേക്കു കൊണ്ടുവന്നാല്‍ തടയുമെന്നാണ് നിലപാട്.
മാലിന്യങ്ങള്‍ മുഴുവന്‍ ആലുവ ഭാഗത്തേക്ക് ഒഴുകിയെത്തുകായാണ് . ഇത് നീക്കം ചെയ്യാന്‍ പ്രയാസമാണെന്നു നഗരസഭ പറയുന്നു. മാലിന്യങ്ങല്‍ നീക്കുന്നതില്‍ മര്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങല്‍ സഹകരിക്കുന്നില്ല എന്നാണ് നഗര സഭയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: