കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ ഏഴാംപൂജ ഫെബ്രുവരി 24ന്. പുഴുക്ക് വഴിപാടിന് വന്‍ ഭക്തജനത്തിരക്ക്. നിത്യവും പുഴുക്ക് വഴിപാട് നടത്താന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സൗകര്യമുണ്ട്. എന്നാല്‍, ഉത്സവത്തിന്റെ ആറാട്ട് കഴിഞ്ഞ് ഏഴാംപൂജ വരെയുള്ള ദിവസങ്ങളിലാണ് കൂടുതല്‍ പേര് വഴിപാടിന് എത്തുന്നത്. പൊങ്കാലയ്ക്ക് സമാനമായ ചടങ്ങാണിത്. അരിപ്പൊടിയില്‍ പഴവും ശര്‍ക്കരയും മറ്റ് മധുര പലഹാരങ്ങളും ചേര്‍ത്ത് ക്ഷേത്രമുറ്റത്ത് ശുദ്ധമായ കലത്തിലിട്ട് ആള്‍രൂപങ്ങളും അംഗരൂപങ്ങളും ഉണ്ടാക്കി പുഴുങ്ങിയെടുക്കുന്ന ചടങ്ങാണിത്. ഇഷ്ടകാര്യലബ്ധിക്കായി സ്ത്രീകള്‍ നടത്തുന്ന വഴിപാടാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: