ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് ചുമട്ടു കൂലിയുമായി ബന്ധപ്പെട്ട് കാര്‍ഷിക- വ്യവസായബന്ധസമിതി നിശ്ചയിച്ച കൂലി നിരക്കുകള്‍ സംബന്ധിച്ച് ഫെബ്രുവരി 25നും 28നും വിശദീകരണയോഗം ചേരും. നാളെ രാവിലെ 11ന് നെടുമുടി കൃഷി ഭവനില്‍ നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്ത് പ്രദേശത്തുകാര്‍ക്കും 28ന് വൈകിട്ട് മൂന്നിന് തകഴി പഞ്ചായത്ത് ഹാളില്‍ തകഴി, എടത്വ, അമ്പലപ്പുഴ പ്രദേശത്തുകാര്‍ക്കും വേണ്ടിയാണു യോഗം. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നത്. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: