കുട്ടനാട്: സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ സമാധിദിനമായ ഫെബ്രുവരി 25ന് കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന് വിവിധ ചടങ്ങുകളോടെ ആചരിക്കും. കരയോഗ മന്ദിരങ്ങളില്‍ മന്നത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് തെളിച്ച് പുഷ്പാര്‍ച്ചന നടത്തും. പെരുന്ന മന്നം സമാധിയിലേക്ക് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മനയ്ക്കല്‍ ചിറയില്‍ നിന്ന് പദയാത്ര നടത്തും. പദയാത്രാംഗങ്ങള് സമാധി മണ്ഡപത്തിലെ ഉപവാസയജ്ഞത്തില്‍ പങ്കാളികളാവുമെന്ന് യൂണിയന് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണപ്പണിക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: