മുഹമ്മ: മണ്ണഞ്ചേരിയില്‍ നിന്നും രാവിലെ 8.20ന് മുഹമ്മ-കഞ്ഞിക്കുഴി വഴി ചേര്‍ത്തലയ്ക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തലാക്കി. ബസുകളുടെ കുറവാണ് മണ്ണഞ്ചേരിയില്‍ നിന്നുള്ള ബസ് നിര്‍ത്തലാക്കാന്‍ കാരണമെന്ന് ചേര്‍ത്തല ഡിടിഒ പറഞ്ഞു. നിരവധി സ്ഥിരം യാത്രക്കാരും വിദ്യാര്‍ത്ഥികളും ഈ ബസിനെ ആശ്രയിച്ചിരുന്നു. മെച്ചമായ വരുമാനവും ഉണ്ടായിട്ടും ബസ് നിര്‍ത്തലാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 20 ദിവസത്തോളമായി ഈ സര്‍വീസ് നിര്‍ത്തലാക്കിയിട്ട്. കെ.സി. വേണുഗോപാല്‍ എംപിയാണ് ബസിന്റെ ആദ്യ ഓട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് ഒരുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: