മലപ്പുറം: ഹിന്ദുഐക്യവേദിയുടെ 12-ാം സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് ഹൈന്ദവ സംഘടനകളുടെയും സാമുദായിക സംഘടനകളിലെയും പ്രധാന പ്രവര്‍ത്തകരുടെ സമ്മേളനം. നാല്, അഞ്ച് തീയതികളില്‍ പ്രതിനിധി സമ്മേളനം.അഞ്ചിന് വൈകിട്ട് പ്രകടനും പൊതുസമ്മേളവും.
പ്രതിനിധി സമ്മേളനം മലപ്പുറം ടൗണ്‍ഹാളിലും പൊതുസമ്മേളനം കിഴക്കേതലയിലെ പ്രത്യേക നഗരിയിലുമാണ്. വനവാസി വിഭാഗത്തിന്റെ പ്രശ്നങ്ങളും പ്രതിവിധികളും, 1921-ലെ കലാപത്തിന്റെ ചരിത്രവും യാഥാര്‍ത്ഥ്യങ്ങളും, മലപ്പുറം ജില്ലയില്‍ തമസ്ക്കരിക്കപ്പെടുന്ന സാംസ്ക്കാരിക പൈതൃകം എന്നീ വിഷയങ്ങളില്‍ മൂന്ന് സെമിനാറുകള്‍ സംഘടിപ്പിക്കും.
സംഘടനയേയും ഹൈന്ദവ സമൂഹത്തെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വി.എ.നാരായണനുണ്ണി ചെയര്‍മാനും, വി.എസ്.പ്രസാദ് ജനറല്‍ കണ്‍വീനറും ടി.വി.രാമന് ഖജാന്‍ജിയും പി.വി.മുരളീധരന് സംയോജകനുമായി 1001 അംഗം സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ജില്ലാ പ്രസിഡന്റ് ടി.വി.രാമന്, വര്‍ക്കിംഗ് പ്രസിഡന്റ് വിശ്വനാഥന് കൊട്ടാരത്തില്‍, പ്രചരണ വിഭാഗം ചെയര്മാന് പി.കെ.ശശിധരന്, സി.ഭാസ്ക്കരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: