ആലപ്പുഴ: പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്. നിലവില്‍ എല്‍ഡ്എഫ് മേധാവിത്വമുള്ള അസോസിയേഷന് ഭരണം പിടിക്കാന്‍ യുഡിഎഫ് ശ്രമം തുടങ്ങി. എഎസ്ഐ മുതല്‍ സിഐ വരെയുള്ള റാങ്കിലുള്പ്പെട്ടവരുടെ സംഘടനയാണ് ഓഫീസേഴ്സ് അസോസിയേഷന്. ജില്ലയില്‍ പോലീസ് സ്റ്റേഷനുകളും സ്പെഷല്‍ യൂണിറ്റുകളിലുമുള്പ്പെടെ 65 അംഗങ്ങളെയാണ് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കേണ്ടത്. നിലവില്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് 33 ഓളം യുഡിഎഫ് അനുകൂല കൗണ്‍സിലര്‍മാര്‍ക്കു എതിരില്ല.
അസോസിയേഷന്റെ മുന്‍ ജില്ലാ ഭാരവാഹിയായ ബി. റഫീഖിന്റെ നേതൃത്വത്തിലാണ് യുഡിഎഫ് പാനല്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പോലീസ് അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിയായ വി.ജെ. ജോണിന്റെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞവര്‍ഷം പോലീസ് അസോസിയേഷന് യുഡിഎഫ് പിടിച്ചെടുത്തെങ്കിലും ഓഫീസേഴ്സ് അസോസിയേഷന് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. മുന്‍ സംസ്ഥാന ഭാരവാഹിയായ അസോസിയേഷന് നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫിലുണ്ടായ വിമതനീക്കം പ്രയോജനപ്പെടുത്തിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: