കൊച്ചി: നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ആദ്യ എസ്കലേറ്റര്‍ ഇന്ന് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. ഉച്ചയ്ക്ക് 12നു നോര്‍ത്ത് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് എസ്കലേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് എസ്കലേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാമത്തെ എസ്കലേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കഴിഞ്ഞ മാസം ആരംഭിച്ചിട്ടുണ്ട്.
ആറു മാസത്തിനകം ഇത് പൂര്‍ത്തിയാക്കും. ഇറങ്ങാനുള്ള എസ്കലേറ്റര്‍ പിന്നീട് നിര്‍മിക്കും. അതിനുള്ള സൗകര്യം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ എസ്കലേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്.
ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ ഫുട് ഓവര്‍ബ്രിഡ്ജിന്റെ മറുവശത്താണ് എസ്കലേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. റെയ്ല്‍വെ നേരിട്ടാണ് സ്റ്റേഷനുകളില്‍ എസ്കലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഒരു മണിക്കൂറില്‍ എസ്കലേറ്ററില്‍ 9200 യാത്രക്കാര്‍ക്ക് കയറാനാകും.
ഒരേസമയം ഓരോ ചവിട്ടുപടിയില്‍ മൂന്നുപേര്‍ക്ക് കയറാം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ആദ്യമായി എസ്കലേറ്റര്‍ സ്ഥാപിച്ചത്. എസ്കലേറ്റര്‍ സംവിധാനമുള്ള സംസ്ഥാനത്തെ പ്രഥമ റെയില്‍വെ സ്റ്റേഷനും സൗത്ത് റെയ്ല്‍വെ സ്റ്റേഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: