കുട്ടനാട്: കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരിയുടെയും മേല്‍ശാന്തി പല്ലന നീലമന കൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്. ഫെബ്രുവരി 23ന് രാവിലെ 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7.30ന് കഥകളി. 24ന് രാവിലെ 10.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് താലപ്പൊലി, 5.30ന് വിളക്ക്, ആറിന് കുളത്തില്‍വേല, രാത്രി 10ന് തിരുമുമ്പില്‍ വേല, 11ന് ഭരണിവിളക്ക്. 25ന് രാവിലെ 10.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് താലപ്പൊലി, ആറിന് കുളത്തില്‍വേല, ഏഴിന് സേവ, രാത്രി ഒമ്പതിന് തിരുമുമ്പില്‍ വേല. 26ന് രാവിലെ 11ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5.30ന് കുളത്തില്‍ വേല, 6.30ന് സേവ, ഒമ്പതിന് തിരുമുമ്പില്‍ വേല. 27ന് രാവിലെ 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് താലപ്പൊലി, രാത്രി 9.30ന് തിരുമുമ്പില്‍വേല, 12.30ന് പള്ളിവേട്ട. 28ന് ആറാട്ട് ദിനത്തില്‍ വൈകിട്ട് 4.30ന് നങ്ങ്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, 6ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 9.30ന് ആറാട്ട് വരവ്, ഒന്നിന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: