ഹൈദരാബാദ്: പന്നിപ്പനി ഭീതിയെ തുടര്‍ന്ന് ഹൈദരാബാദിലെ സര്‍ദാര്‍ പട്ടേല്‍ ദേശീയ പോലീസ് അക്കാദമി അടച്ചു.എട്ട് ഐപിഎസ് ട്രെയിനികളും മൂന്നുവയസുള്ള കുട്ടിയിലും പന്നിപ്പനി സ്ഥിരീകരിച്ചതോടെയാണ് ശനിയാഴ്ച അക്കാദമി അടച്ചത്.
രണ്ടു ദിവസത്തേക്കാണ് അക്കാദി അടച്ചത്. 170 പോലീസ് ഓഫീസര്‍ ട്രെയിനികളടക്കം 500 പേരാണ് കുടുംബസമേതം അക്കാദമിയില്‍ താമസിക്കുന്നത്.
രണ്ടുദിവസത്തേക്ക് അടച്ചിടാനാണ് ശനിയാഴ്ച തീരുമാനിച്ചിരിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ അക്കാദമി വീണ്ടും തുറക്കില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.
എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരെ നിരീക്ഷിച്ചു വരികയാണ്. 25 വയസുള്ള മറ്റൊരു പൊലീസ് ഓഫീസര്‍ ട്രെയിനിയേയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: