കന്യാകുമാരി:തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ട് പേര് തമിഴ്നാട് സ്വദേശികളുമാണ്.
കന്യാകുമാരി ജില്ലയിലെ ആരുവാകുഴിക്ക് സമീപം കാവല്‍ കിണറിലാണ് അപകടം നടന്നത്. വൈക്കോല്‍ കയറ്റി വരുകയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ കൊടുംവളവില്‍ ബസ് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: