രാമനാഥപുരം: തമിഴ്നാട് രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഒമ്പതു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയ്ക്കുപോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: