കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് 2014 മുതല്‍ നല്‍കിവരുന്ന തിരുവൈരാണിക്കുളത്തപ്പന്‍ പുരസ്കാരത്തിന് കൂത്ത്, കൂടിയാട്ടം കലാകാരന് കലാമണ്ഡലം സംഗീത് ചാക്യാരെ തെരഞ്ഞെടുത്തു.
30,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.കഥകളി നിരൂപകനും, കേരള കലാമണ്ഡലം മുന്‍ ഡെ. രജിസ്ട്രാറുമായ ഡോ. വി. കലാധരന്‍, തൃപ്പൂണിത്തുറ രമേശന് തമ്പുരാന്, ഭാഷാ അദ്ധ്യാപകനായ നടുവം ഹരി നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പു
രസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഒക്ടോ. 6 ന് തിരുവാതിര ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: