സേവ് ഗാസാ സേവ് പാലസ്തീന് എന്നുപറഞ്ഞ് നടന്ന മതേ’തറ’വക്താക്കളെയും ക്രിമിനലുകളെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുത്താന്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്കാരേയും ഐക്യബോധം കൊട്ടിഘോഷിച്ചു പ്രസംഗിച്ചു നടക്കുന്ന മതേ’തറ’ക്കൊച്ചമ്മമാരേയും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കാണില്ല. കാരണം മരിച്ചത് ഒരു പാവപ്പെട്ടവനും കൊന്നവന് പിടിപാടുള്ള സമ്പന്നനും ആണല്ലോ. കടുവയെ പിടിക്കാന്‍ കാണിക്കുന്ന ഊര്‍ജ്ജ്വസ്വലത ഇവനെപ്പോലെയുള്ള മനുഷ്യജന്മം പൂണ്ട കഴുതപ്പുലികളെ നിയമപരമായി തൂക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ കേരളം എത്ര സുന്ദരമായിരുന്നേനെ.
ശ്രീകുമാര്‍ ഡി.പിള്ള
കേരളത്തിലെ മിണ്ടാപ്രാണികളായ ജനങ്ങളെ നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. രാഷ്ട്രീയ കാപാലികന്മാരുടെ കൂച്ചുവിലങ്ങുകള്‍ പൊട്ടിച്ചെറിയുവിന്‍. ഈ കൊലയാളിയെ നമ്മള് ശിക്ഷിക്കേണ്ടിവരും. നിയമപാലകര്‍ ചില ഉന്നതന്മാര്ക്ക് ഓശാന പാടുന്നവര്‍ ആകുമ്പോള്‍ പൊതുജനം നോക്കുകുത്തികള്‍ മാത്രം. ചിന്തിക്കുവിന്‍.
ഭരത് രാജ്
ഇടതും വലതുമായ അനേകം തൊഴിലാളി സംഘടനകളും തേരാപാരാനടക്കുന്ന എണ്ണിയാലൊടുങ്ങാത്ത നേതാക്കളുമുള്ള കേരളത്തില്‍ തന്നെയാണോ ഇതു സംഭവിച്ചതെന്നു സംശയം തോന്നിപ്പോകുന്നു. വല്ലതും നാലുചക്രം കിട്ടുന്ന ഇടപാടായിരുന്നെങ്കില് എല്ലാവരും വാലുംപൊക്കി ഓടിയെത്തുമായിരുന്നു. സംഘടനാബലത്തില്‍ ഹുങ്കുകാട്ടുന്ന തൊഴിലാളികളൊ നേതാക്കളൊ ഈ പാവത്തിന്റെ കാര്യത്തില്‍ ഇടപെടാത്തത് സംശയമുളവാക്കുന്നു.
രാജു ഡാനിയേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: