അന്തിക്കാട്: സമൂഹത്തില്‍ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്നത് മതമല്ല മദമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. പിഎന്വൈസഭ ശതാബ്ദി ആഘോഷപരിപാടികളുടെ ശതഞ്ജീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതവും സമൂഹത്തിന്റെ ഭാഗമാണ്. ഏതുതരം അധികാരങ്ങളും സാഹചര്യങ്ങളും ദുരുപയോഗം ചെയ്തേക്കാം. പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് രാഷ്ട്രീയം.
രാഷ്ട്രീയത്തിന് ഭരണപരമായ അധികാരം നല്കാന് കഴിഞ്ഞേക്കും. എന്നാല്‍ സാമൂഹ്യ പുരോഗതിക്ക് മതങ്ങള്‍ അനിഷേധ്യമായ പങ്കാണ് വഹിക്കുന്നത്. വിജ്ഞാനത്തിന്റെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് ഋഗ്വേദം, വിജ്ഞാനഭാണ്ഡാഹാരം മുഴുവന്‍ സംസ്കൃതത്തിലുമാണ്. ഉപനിഷത്തുക്കളും, വേദങ്ങളും ഉദാത്തമായ ആശയങ്ങളാണ് നല്‍കുന്നത്. അത് ജനങ്ങളിലേക്ക് എത്തിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയം മാറുന്നത് സര്‍വ്വസാധാരണവും മതം മാറുന്നത് അപൂര്‍വ്വവുമാണ്.
നമ്മുടെ പൂര്‍വ്വികര്‍ വിവിധ മതങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ളവരാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. രാവിലെ 9 മണിക്ക് അന്തിക്കാട് സെന്ററില്‍ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച് സഭാങ്കണത്തിലെ വേദിയില്‍ ഒ.രാജഗോപാല്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗീതാഗോപി എംഎല്‍എ, ഡോ. കെ.ടി.മാധവന്, മുരളി പെരുനെല്ലി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. ഡോ. കെ.ടി.മാധവന് അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.
സ്വാദ്ധ്യായ പദ്ധതി ഒ.രാജഗോപാലും, കാരുണ്യ പദ്ധതി ഗീതാഗോപി എംഎല്‍എയും, വിദ്യാ ആയോജന പദ്ധതി സി.സി.ശ്രീകുമാറും, ശതായനം സോവനീര്‍ പ്രകാശനം ടി.വി.ചന്ദ്രമോഹനും, ശതവാര്‍ഷിക ഗ്രന്ഥശാല ഉദ്ഘാടനം മുരളി പെരുനെല്ലിയും നിര്‍വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് എ.ആര്.അജിഘോഷ്, എ.വി.ശ്രീവത്സന്‍, വി.എസ്.സുനില്‍ദത്ത്, ജോസ് വള്ളൂര്‍, പി.യു.ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന ശതാര്പ്പണം ശതകീര്ത്തി പുരസ്കാര ജേതാവ് വി.എം.സുധീരന് ഉദ്ഘാടനം ചെയ്തു. പി.എന്‍.ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി.വീരേന്ദ്രകുമാര്‍ പുരസ്കാരസമര്‍പ്പണം നടത്തി. സത്യന് അന്തിക്കാട് ശതകീര്ത്തി പുരസ്കാര വിശദീകരണവും പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തല്‍ ജോസ് വള്ളൂരും നിര്‍വ്വഹിച്ചു. സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടന്നു. ചക്രാസന്ദപദ്ധതി വി.എന്‍.ശങ്കറും, ലക്ഷ്യലബ്ദി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയും, ശ്രേയാദകം പദ്ധതി കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയും, ഹരിതകം എം.പി.ഭാസ്കരന്‍നായരും നിര്‍വഹിച്ചു. ഷിബു കൊല്ലാറ, വി.കെ.മോഹനന്, പിള്ളനേഴി ചന്ദ്രന്, അന്തിക്കാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
എം.എസ്.പ്രദീപ് സ്വാഗതവും ഇ.രമേശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ശതാബ്ദി പത്മശ്രീ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍.സോമകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാടമ്പ് കുഞ്ഞുകുട്ടന് വിശിഷ്ടാതിഥിയായിരുന്നു. പി.ആര്.രാമന് നമ്പൂതിരി സ്വാഗതവും, വി.ബി.ലിബീഷ് നന്ദിയും പറഞ്ഞു. ചിത്രകലാമത്സര വിജയികള്‍ക്ക് സമ്മാനദാനവും കലാസന്ധ്യയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: