കൊളംബോ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ കുരങ്ങ് രാജ്യത്തെ മൊത്തം ഇരുട്ടിലാക്കി. തെക്കന്‍ കൊളംബോയില്‍ ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.
പനദുര സബ്‌സ്റ്റേഷനിലെ ഗ്രിഡ് ട്രാന്‍സ്‌ഫോര്‍മറില്‍ കുരങ്ങ് കയറിയതിനെ തുടര്‍ന്ന് വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായില്ലെന്ന് ശ്രീലങ്കന്‍ ഊര്‍ജമന്ത്രി കുമാര ജയകൊടെ പ്രതികരിച്ചു.
കൊളംബോ, ഗോലെ അടക്കം പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം ഇപ്പോഴും പ്രതിസന്ധിയിലാണ്. കുരങ്ങ് ട്രാന്‍സ്‌ഫോമറില്‍പ്പെട്ടത് വൈദ്യുതി വിതരണ മേഖലയില്‍ അസന്തുലിതാവസ്ഥുണ്ടാക്കി. നിലവില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്ത് 90 മിനിട്ടുവരെ പവര്‍കട്ട് തീരുമാനിച്ചിരിക്കുകയാണ്.
ഞായറാഴ്ച പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കം ലക്വിജയ പവര്‍ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ കാരണമായെന്ന് വൈദ്യുത ബോര്‍ഡിന്റെ വൈബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.














