Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരൊറ്റ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെയും അതിർത്തി കടത്തരുത് ; ജമ്മുകശ്മീരിന്റെ ബോർഡറുകൾ ശക്തമായിരിക്കണം : സൈന്യത്തോട് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 'ഭീകര രഹിത ജമ്മു കശ്മീർ' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന്റെ പങ്ക് ഷാ ഊന്നിപ്പറഞ്ഞു

Janmabhumi Online by Janmabhumi Online
Feb 12, 2025, 01:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: അതിർത്തിയിലെ സേനയെ ശക്തിപ്പെടുത്തിയും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഒരു നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇല്ലെന്ന്ഉറപ്പാക്കാൻ ബിഎസ്എഫ് ന് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലസ്ഥാനത്ത് നടന്ന ഉന്നതതല ജമ്മു കശ്മീർ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

3323 കിലോമീറ്റർ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട അതിർത്തി കാവൽ സേനയായ ബിഎസ്എഫിനോട് ശക്തമായ ജാഗ്രത പാലിക്കാനും അതിർത്തിയിലെ സൈനികരെ ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റ ഭീഷണി തടയാൻ നിരീക്ഷണത്തിനും അതിർത്തി കാവലിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ജമ്മു കശ്മീർ മേഖലയിലെ ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കാനും സംയുക്തമായി പ്രവർത്തിക്കാനും മന്ത്രി നിർദ്ദേശിച്ചു.

കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് ‘സീറോ ടെറർ’ പദ്ധതിക്കായി ശക്തമായ നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ഭീകര രഹിത ജമ്മു കശ്മീർ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന്റെ പങ്ക് ഷാ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സൈന്യവുമായും ജമ്മു കശ്മീർ പോലീസുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിആർപിഎഫിന് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.

സിആർപിഎഫിന്റെ ശൈത്യകാല പ്രവർത്തന പദ്ധതി അദ്ദേഹം അവലോകനം ചെയ്യുകയും ജമ്മു മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ജമ്മു കശ്മീർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് സംവിധാനത്തെയും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു.

ഇന്റലിജൻസ് മേഖലയിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഭീകരവാദ ധനസഹായം നിരീക്ഷിക്കുക, മയക്കുമരുന്ന് ഭീകരവാദ കേസുകൾക്കെതിരെയുള്ള പിടിമുറുക്കുക, ജമ്മു കശ്മീരിലെ മുഴുവൻ ഭീകര ആവാസവ്യവസ്ഥയും ഇല്ലാതാക്കുക എന്നിവ മോദി സർക്കാരിന്റെ മുൻഗണനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവയുടെ ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.

Tags: armyBSFJammu and KashmirInfiltrationamit-shahpakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

India

ഈ ഭീഷണിയൊന്നും ഇവിടെ വേണ്ട ; പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ബിലാവലിന് മറുപടിയുമായി ഇന്ത്യ

India

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

World

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി നടത്തിയ പന്തംകൊളുത്തി പ്രകടനം

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളും പോരാട്ടവും ഓര്‍മിപ്പിച്ച് എബിവിപി

രജിസ്ട്രാറുടെ വാദം കളവ്; മതപരിപാടികള്‍ക്കും സെനറ്റ്ഹാള്‍ നല്‍കിയിട്ടുണ്ട്

പെരുമഴ തുടരുന്നു: ഇന്ന് ഏഴു ജില്ലകളിലെയും നാല് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സെനറ്റ് ഹാളിനുമുന്നില്‍ അക്രമത്തിനെത്തിയ എസ്എഫ്‌ഐക്കാര്‍

സര്‍വകലാശാലയിലെ അക്രമത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചന

രജിസ്ട്രാര്‍ വില്ലനായി; പരിപാടി അലങ്കോലമാക്കാന്‍ ഗൂഢശ്രമം

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

പോലീസ് സഹായത്തോടെ ഭീകരവാഴ്ച; പിന്മാറാതെ ഗവര്‍ണര്‍

തൊഴില്‍ മേഖലയുടെ ശാക്തീകരണം; കരുത്തേകാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍

വെളുത്തവാവിനെ നോക്കി കുരയ്‌ക്കുന്നവര്‍

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies