ആലപ്പുഴ: കയര്‍മേഖലയുടെ മാറ്റത്തിനും പുനരുജ്ജീവനത്തിനും ഊര്‍ജം പകരാന്‍ സര്‍ക്കാര്‍ ആരംഭിച്ച കയര്‍ യന്ത്ര നിര്‍മ്മാണ ഫാക്ടറിക്കു കഴിയുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കേരള സ്റ്റേറ്റ് കയര്‍ യന്ത്രനിര്‍മ്മാണ കമ്പിനിയില്‍ നിര്‍മ്മിച്ച മിനി ഡീഫൈബറിങ് (തൊണ്ടുതല്ലല്‍) യന്ത്രത്തിന്റെയും ഇലക്ട്രോണിക് റാട്ടിന്റെയും വിപണന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യന്ത്രനിര്മാണ ഫാക്ടറിയില്‍ 125 ഡീഫൈബറിങ് മെഷീനുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു. 5717 ഇലക്ട്രോണിക് റാട്ടുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. ഡീഫൈബറിങ് യന്ത്രം വ്യാപകമാകുന്നതോടെ ചികിരി ക്ഷാമത്തിനു പരിഹാരമാകും. ഉത്പാദനം പതിന്മടങ്ങു വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം നേടാനും കഴിയും. കയര്കോര്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യന്ത്രനിര്മാണ ഫാക്ടറി ചെയര്മാന് അഡ്വ. ഡി. സുഗതന്, റഷീദ്, മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
രണ്ടുഘട്ട ക്രഷിങ് സംവിധാനം, തൊണ്ടിടുന്നതിനായി പ്രത്യേകം ലോക്കറ്റുകള്‍, എളുപ്പത്തില്‍ തുറന്നു വൃത്തിയാക്കാന്‍ സൗകര്യം എന്നിവ ഡീഫൈചറിങ് യന്ത്രത്തിന്റെ സവിശേഷതകളാണ്. ഇറക്കുമതി ചെയ്ത ബയറിങ് സാമഗ്രികളാണ് യന്ത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ വാറണ്ടിയും സേവനസൗകര്യവും നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: