മുഹമ്മ: തെങ്ങ് കയറ്റയന്ത്രത്തില് തെങ്ങ് കയറുന്ന വിദേശിയെക്കണ്ട് സമീപവാസികള്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ അതൊരു രാജ്യത്തിന്റെ കൃഷിമന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാരപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര ഉത്പാദനരീതികളും സാങ്കേതികവിദ്യകളും മനസിലാക്കാനെത്തിയ മാര്‍ഷല്‍ ഐലന്റ് കൃഷിമന്ത്രി ഫിറോഷി. വി. യാമാമുറയാണ് തെങ്ങല്ക്കയറി നാട്ടുകാരെ ഞെട്ടിച്ചത്.
57 അംഗ സംഘത്തോടൊപ്പം എത്തിയ അദ്ദേഹം തെങ്ങുകയറ്റ യന്ത്രവും കയറുന്ന രീതികളും ചോദിച്ചറിഞ്ഞു. നീര ശേഖരിക്കുന്ന ടെക്നീഷ്യന്മാരുമായും സംവദിച്ചു. നീരയുടെ നിര്മ്മാമാണരീതികളും സാങ്കേതികസഹായവും ഇന്ത്യയില്‍ നിന്ന് തേടുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഭാരതം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. നീരയുടെ രുചിയും അറിഞ്ഞാണ് മന്ത്രി മടങ്ങിയത്. ഫിജി കൃഷിമന്ത്രി ഇനിയ സെറിയോ റാത്തുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: