പള്ളിക്കത്തോട്: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പ്രത്യാശയുടെ പദയാത്ര നടത്തുന്ന ശ്രീ എമ്മിന് പള്ളിക്കത്തോട്ടില്‍ സ്വീകരണം നല്കി. ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എന്‍.ഹരി ശ്രീ എമ്മിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ലതാഗോപാലകൃഷ്ണന്, സംഘ വിവിധക്ഷേത്ര സംഘടനാ നേതാക്കളായ കെ.എന്‍. സജികുമാര്‍, പി.ആര്. രാജീവ്, സന്ദീപ് മുല്ലൂര്‍, എം. രോഹിത് ചല്ലോലി, അരുണ്‍ദാസ്, ബി. രാധാകൃഷ്ണന് തുടങ്ങിയവരും സ്വീകരണത്തിന് നേതൃത്വം നല്കി.
പ്രത്യാശയുടെ സന്ദേശവുമായി ഭാരതമെമ്പാടും സഞ്ചരിക്കുന്ന ശ്രീ എമ്മിന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ സ്വീകരണം നല്കി. മതമൈത്രി, സര്‍വ്വ സമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സാമൂഹ്യാരോഗ്യം, വിദ്യാഭ്യാസവും യുവജനക്ഷേമവും ലക്ഷ്യമാക്കിയ ശ്രീ എമ്മിന്റെ പ്രത്യാശയുടെ പദയാത്രയ്ക്കു നല്കിയ സ്വീകരണത്തില്‍ അരവിന്ദ സ്കൂള്‍ മാനേജര്‍ എം.ആര്. പത്മനാഭന് വിശിഷ്ടാതിഥിയുടെ കാല്‍കഴുകി ചന്ദനകുങ്കുമാദികള്‍ അണിയിച്ച് തുളസിമാലയും ചാര്‍ത്തി ഫലമൂലങ്ങള്‍ ദക്ഷിണയായി നല്കി ആരതിയുഴിഞ്ഞ് വരവേറ്റു. ഈശ്വരനു തുല്യനായിട്ട് അതിഥിയെ പൂജിക്കണമെന്ന ആപ്തവാക്യം ഈ ചടങ്ങ് അന്വര്‍ത്ഥമാക്കി.
അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന്, ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കവിത ആര്.സി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: