ചാലക്കുടി: കൊരട്ടിയില്‍ സിഗ്നല്‍ സ്ഥാപ്പിക്കുന്നതിനുള്ള സാങ്കേതിങ്ക തടസങ്ങള്‍ മാറിയതായും,നിറുത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുവാന്‍ വേണ്ട അനുമതി നല്‍കിയാതായി ജിഐപിഎല്‍ അധികൃതര്‍ കൊരട്ടിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തയതിന് ശേഷം അറിയിച്ചു. നാളത്തോടെ സിഗ്നല്‍ സ്ഥാപ്പിച്ച് കഴിയുമെന്നും, പിന്നെ വൈദ്യത ബോര്‍ഡ് പരിശോധന നടത്തി കണക്ഷന് നല്‍കേണ്ടതുണ്ട്.
നാറ്റ് പാക്ക് അധികൃതര്‍ നിര്‍ദ്ദേശിച്ച ചില മാറ്റങ്ങളോടെയായിരിക്കും സിഗ്നല്‍ സ്ഥാപ്പിക്കുക.സിഗ്നല്‍ സ്ഥാപ്പിച്ച് അവ വൈദ്യത ബോര്‍ഡ് പരിശോധിച്ച് കണ്ക്ഷന് നല്കുവാനുള്ള കാലതാമസം മാത്രമെ ഇനി ഇവിടെയുണ്ടാവൂകയുള്ളൂ. ബാക്കിയുള്ള എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്.അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം കണ്ക്ഷന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
സിഗ്നലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്ത്തിയാകണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിവരുന്ന അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസമാവൂകയാണ്.ബിജെപി കൊരട്ടി പഞ്ചായത്തംഗവും,പഞ്ചായത്ത് സമിതി പ്രസിഡന്റുമായ പി.ജി.സത്യാപാലനാണ് നിരാഹാരമാരംഭിച്ചിരിക്കുന്നത്.ചാലക്കുടി സി.ഐ.ബാബൂ കെ.തോമാസ്സ് സമര പന്തലില്‍ എത്തി ആരോഗ്യ സ്ഥിതി വിലയിരുത്തി. സാമൂഹ്യ സാസംക്കാരിക രംഗത്തെ പ്രമുഖര്‍ സമര പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: