തൃപ്രയാര്‍: വിഎച്ച്പി സുവര്ണജൂബിലുടെ ഭാഗമായി ഹിന്ദുമഹാസമ്മേളനം ഇന്ന് തൃപ്രയാറില്‍ നടക്കും. തൃപ്രയാര്‍ പടിഞ്ഞാറെ നടയില്‍ നടക്കുന്ന സമ്മേളനം സിനിമാതാരം ശിവജിഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
കാനാടികാവ് മഠാധിപതി ഡോ.വിഷ്ണുഭാരതീയസ്വാമി അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിഎച്ച്പി അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്, മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയില്‍, നമ്പൂതിരി യോഗക്ഷേമസഭ ജില്ലാപ്രസിഡണ്ട് മുല്ലനേഴി ചന്ദ്രന്, കെപിഎംഎസ് ജില്ലാപ്രസിഡണ്ട് സി.എം.ശിവന്, എസ്എന്‍ഡിപി നാട്ടികയൂണിയന് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് തഷ്ണാത്ത്, എന്‍എസ്എസ് തൃശൂര്‍ താലൂക്ക് യൂണിയന് പ്രസിഡണ്ട് ഡോ. കെ.എസ്.പിള്ള, വിഎസ്എസ് ജില്ലാപ്രസിഡണ്ട് വി.കെ.വിക്രമന്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് പി.ആര്.സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സ്വാമി തേജസ്വരൂപാനന്ദ, സ്വാമി ശുഭഗാനന്ദ, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന്, ആര്‍എസ്എസ് ജില്ലാസംഘചാലക് കെ.എസ്.പത്മനാഭന്, ശബരിമല അയ്യപ്പസേവാസമാജം ജില്ലാപ്രസിഡണ്ട് എ.സതീഷ് ചന്ദ്രന്, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് പി.ആര്.ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, വിഎച്ച്പി ജില്ലാപ്രസിഡണ്ട് എ.പി.ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു. നന്ദന് ചെറുവത്തേരിയുടെ നാമജപലഹരിയോടെ വൈകീട്ട് മൂന്നുമണിക്കാണ് സമ്മേളനം തുടങ്ങുക.
4.30ന് പൊതുസമ്മേളനം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്, ട്രഷറര്‍ കെ.രഘുനാഥ്, മീഡിയ സെല്‍ കണ്‍വീനര്‍ രാജേഷ്, പ്രഖണ്ഡ് പ്രസിഡണ്ട് എ.കെ.കുമാരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: