ആലപ്പുഴ: ഓള് ഇന്ത്യാ ബ്രാഹ്മിന്‍ ഫെഡറേഷന്റെയും വൈദിക സുരക്ഷാ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വേദവിചാരസത്രം നടത്തും. മൂന്ന് ദിവസത്തെ ക്യാമ്പില്‍ വേദ പണ്ഡിതന്മാരും, വൈദിക ശ്രേഷ്ഠരും, ഋത്വിക്കുകളും വൈദികവിദ്യാര്‍ത്ഥികളും രാഷ്ട്രീയ-സാംസ്കാരിക-സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രബന്ധാവതരണം, സംവാദം, വേദ പ്രഭാഷണങ്ങള്‍, വേദജപം, യാഗോപകരണ പ്രദര്‍ശനം, പഞ്ചശ്രീ പുരസ്കാര വിതരണം, ആദരിക്കല്‍ എന്നിവയാണ് പരിപാടികള്‍. രണ്ടിന് രാവിലെ 9.30ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കേശവന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മൂന്നിന് പുരസ്കാര സമര്‍പ്പണ സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ, തൃക്കാട്ടുമഠം, തൈക്കാട്ടു വൈദികന് കേശവന് നമ്പൂതിരി, പുതുമന ഡി. ശ്രീധരന് നമ്പൂതിരി, കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട്, പി.ജി. രാമകൃഷ്ണന് പോറ്റി എന്നിവര്‍ക്കാണ് പഞ്ചശ്രീ പുരസ്കാരം നല്‍കുന്നത്.
പി.ഡി. കേശവന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. നാലിന് വൈകിട്ട് നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്. കന്യാകുളങ്ങര സുബ്രഹ്മണ്യന് പോറ്റി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: