അരിമ്പൂര്‍: മൂന്ന് ദിവസം മുന്‍പ് അരിമ്പൂരില്‍ നിന്ന് ഏഴ് വയസ്സുകാരന് നസ്വിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് പിടികൂടിയ അഞ്ച് പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇന്നലെ ഉച്ചക്ക് 3 മണിയോടെ കുട്ടിയുടെ വീടിന് മുന്നില്‍ എത്തിച്ച അഞ്ച് പ്രതികളെയും നസ്വിന് തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം കൊടുത്ത പ്രധാനികളിലൊരാളായ വിഷ്ണുവിന്റെ വീടിന് മുന്നില്‍ കാര്‍ തിരിച്ച സംഭവം പോലീസിന് വിഷ്ണു വിവരിച്ചു.
മറ്റൊരു പ്രതിയായ പ്രസാദിന്റെ വീട്ടുമുറ്റത്ത് നിന്ന് ലോറിയും ഒരു കാറും മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പോലീസ് കണ്ടെത്തി. ബൈക്കുകള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നവയും മറ്റ് വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലാത്തതുമാണ്. പ്രസാദിന്റെ വീട്ടില്‍ നിന്ന് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. നെസ്വിനെ കാണിക്കാനായി പ്രതികളെ കൊണ്ടുവന്നപ്പോള്‍ അച്ഛന്റെ പുറകിലേക്ക് കുട്ടി ഭയന്ന് മാറുകയും ചെയ്തു.
തന്റെ മുഖത്ത് പ്രതികളിലൊരാള്‍ അടിച്ചിരുന്നതായി കുട്ടി കഴിഞ്ഞദിവസം മാതാപിതാക്കളോട് പറഞ്ഞിരുന്നു. ചുറ്റും കൂടിയവര്‍ ശാപവാക്കുകള്‍ കൊണ്ട് പ്രതികളെ മൂടുമ്പോഴും കുസലില്ലാതെയായിരുന്നു ഇവരുടെ മുഖഭാവം. ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ.വര്‍ഗീസ്, ചേര്‍പ്പ് സിഐ കെ.സി.സേതു, ഇരിങ്ങാലക്കുട സിഐ ആര്.മധു, കൊടുങ്ങല്ലൂര്‍ സിഐ പീറ്റര്‍, അന്തിക്കാട് എസ്ഐ അഗസ്റ്റിന്, വാടാനപ്പിള്ളി എസ്ഐ കലാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. നാല് മണിയോടെ പ്രതികളെ തിരിച്ചുകൊണ്ടുപോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: