ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കാരണം കാണിക്കല്‍ നോട്ടീസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ടിഎന്‍സിസി പ്രസിഡന്റ് കെഎസ് ഇളങ്കോവന് നോട്ടീസ് നല്‍കിയത്.
വ്യാഴാഴ്ച കാര്‍ത്തി സംഘടിപ്പിച്ച തന്റെ അനുയായികളുടെ യോഗത്തിലാണ് കാര്‍ത്തി മോദിയെ പ്രശംസിച്ചത്. നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാലും ഇല്ലെങ്കിലും, ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സൂക്്ഷമതയും പ്രതിഛായയും പാര്‍ട്ടിയെ ഒപ്പം കൊണ്ടുപോകുന്ന രീതിയും പ്രശംസിക്കേണ്ടതാണ്.
കടുത്ത ചില യാഥാര്‍ഥ്യങ്ങള്‍ പറയാനും ഞാന്‍ നിര്ബന്ധിനാകുകയാണ്. 2016ലെ നിയമസഭാതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.ഇവിടെ 5000 വോട്ടുപോലും കിട്ടില്ല. കാര്‍ത്തി പറഞ്ഞു.
ജനുവരി 30നുമുന്പ് മറുപടി നല്‍കിയില്ലെങ്കില്‍ കാര്‍ത്തിക്കെതിരെ നടപടി എടുക്കും.ഇളങ്കോവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: