മാവേലിക്കര: എന്‍ഡിഎഫുകാര്‍ അതിക്രൂരമായി അരുംകൊല നടത്തിയ കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ നിര്‍ണായകമായത് കേസിലെ പ്രധാന സാക്ഷികളുടെ മൊഴികള്‍. കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നു. വീടുകള്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും സാക്ഷികളുടെ മൊബൈല്‍ ഫോണിലേക്ക് വിദശത്തുനിന്നും സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഭീഷണി കോളുകള്‍ വന്നിരുന്നു.
സ്ഥലത്ത് ബോധപൂര്‍വ്വമായി സംഘര്‍ഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാക്ഷികളെ ഭയപ്പാടിലാക്കാനും ചിലര്‍ ശ്രമിച്ചിരുന്നു. മറ്റു ജില്ലകളില്‍ നിന്നും എന്‍ഡിഎഫുമായി ബന്ധമുള്ള ചിലര്‍ വള്ളികുന്നത്ത് ക്യാമ്പു ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഭീഷണിപ്പെടുത്തിയ ഫോണ്‍വിളികളുടെ നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. പ്രധാന സാക്ഷികള്‍ സാക്ഷി മൊഴിയില്‍ ഉറച്ചു നിന്നെങ്കിലും കൊലപാതകം നടന്ന വീട്ടുടമസ്ഥയെയും അയല്‍വാസികളുടെയും മൊഴിമാറ്റിക്കാന്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: