ചെറിയനാട്: ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് താഴമണ്‍മഠം കണ്ഠരര് മോഹനരര്, മേല്‍ശാന്തി രാജേഷ്.ജെ.പോറ്റി, കീഴ്ശാന്തി കെ.ആര്. ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. തുടര്‍ന്ന് കൈനീട്ടപ്പറയും ഫലശ്രുതിയും ഭഗവാന് നെയ്യഭിഷേകവും നടന്നു. ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കാവടി പന്തലിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായരും നവീകരിച്ച ആനക്കൊട്ടിലിന്റെയും ശിവേലിപ്പാതയുടെയും ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരനും നിര്‍വ്വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മാധവന്‍കുട്ടിനായര്‍, സെക്രട്ടറി ആര്. രാജേഷ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ആര്. ബാലചന്ദ്രന്‍നായര്‍, ചീഫ് എന്‍ജീനീയര്‍ ജി. മുരളീകൃഷ്ണന്, ഡി.രാധാകൃഷ്ണപിള്ള, ജി.വേണുഗോപാല്‍, സി.കെ. മോഹനന്‍പിള്ള, എം.കെ. ശശിധരക്കുറുപ്പ്, എസ്. അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 20ന് രാവിലെ ഏഴു മുതല്‍ ക്ഷേത്രത്തിനു മുന്‍പിലും പടനിലം ക്ഷേത്ര മൈതാനിയിലുമായി ഒന്‍പത് കരകളില്‍ നിന്നുള്ള 13 പള്ളിവിളക്കുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇനിയുള്ള നാല് ദിനങ്ങള്‍ ഒന്‍പത് കരക്കാര്‍ക്കും പുറപ്പാട് ദിനത്തില്‍ ദേവന് അകമ്പടി പോകുന്നതിനുള്ള പള്ളിവിളക്കുകള്‍ ഒരുക്കുന്നതിന്റെ തിരക്കാണ്. മണ്ഡപരിയാരം, അത്തിമണ്‍ചേരി, ചെറുവല്ലൂര്‍, മൂലിയോട് കിഴക്ക്, അത്തിമണ്‍ചേരി ഹിന്ദുധര്‍മ്മപരിഷത്ത്, ഇടവങ്കാട് എന്നീകരകളിലെ വിളക്കുകള്‍ ക്ഷേത്രത്തിനുമുന്പിലും അരിയന്നൂര്‍ശ്ശേരി, മാമ്പ്ര, തുരുത്തിമേല്‍, ഇടമുറി, ഇടമുറി വടക്ക് എന്നീകരകളിലെ വിളക്കുകള്‍ പടനിലം ക്ഷേത്ര മൈതാനിയിലുമാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: