മാവേലിക്കര: ചെട്ടികുളങ്ങരയില്‍ വീണ്ടും സിപിഎം ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഈരേഴ തെക്ക് കണിയാന്റെ തെക്കതില്‍ സുധീഷി (31)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ ഈരേഴതെക്ക് കോയിക്കത്തറ സ്കൂളിന് സമീപമായിരുന്നു സംഭവം.
രാവിലെ ജോലിക്കുപോകുവാനായി ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങി കോയിക്കത്തറ ലെവല്‍ക്രോസിന് സമീപത്ത് എത്തിയപ്പോഴായിരുന്നു മാരകായുധങ്ങളുമായി നാലംഗസംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ കണ്ടിയൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഈരേഴതെക്ക് ഹൈന്ദവകരയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം വീട്ടിലേക്ക് പോയ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈരേഴതെക്ക് പനാറയില്‍ വിഷ്ണുവിനു നേരയും വേമ്പനാട് ജങ്ഷനു സമീപം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.
മാരകമായി പരിക്കേറ്റ വിഷ്ണുവും ചികിത്സയിലാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഈരേഴതെക്ക് കോയിക്കത്തറ ഭാഗത്തുനിന്ന് പാര്‍ട്ടിവിട്ട് നിരവധി കുടുംബങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവൃത്തിക്കുന്നതില്‍ വിറളിപൂണ്ട് പ്രദേശത്തെ സിപിഎം നേതൃത്വം അക്രമം അഴിച്ചുവിട്ട് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: