ആലപ്പുഴ: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഈമാസം ജനുവരി 22ന് നടത്തുന്ന സൂചനാ പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി യോഗം അഭ്യര്‍ത്ഥിച്ചു. പണിമുടക്ക് പ്രഖ്യാപനം ഉണ്ടായിട്ടു പോലും ജീവനക്കാരുമായി ചര്‍ച്ച നടത്താത്ത മുഖ്യമന്ത്രി ഹിറ്റ്ലറുടെ പരിഛേദമാണെന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. വാഹന പ്രചരണജാഥാ ക്യാപ്റ്റന്‍ എ. പ്രകാശ്, സമരസമിതി കണ്‍വീനര്‍മാരായ കെ. മധു, രമാദേവി, ജില്ലാ സെക്രട്ടറി എല്‍. ജയദാസ്, വൈസ് പ്രസിഡന്റ് സി.ടി. ജയകുമാര്‍, ട്രഷറര്‍ ഷിനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ സി. സുരേഷ്കുമാര്‍, മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: