തകഴി: മൂന്നുമാസമായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ഉപരോധിച്ചു. ശനിയാഴ്ച രാവിലെയാണ് തകഴി പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്. രാധാകൃഷ്ണപിള്ളയുടെ വീട് പ്രദേശവാസികള്‍ ഉപരോധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന മൂന്നാം വാര്‍ഡിലാണ് മാസങ്ങളായി കുടിവെള്ളം കിട്ടാക്കനിയായത്. എന്നാല്‍ പ്രസിഡന്റിനു വീടിനു സമീപത്തെ ഏതാനും വീടുകള്‍ക്ക് കൃത്യമായി വെള്ളം ലഭിക്കുന്നുമുണ്ട്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. മറ്റു സ്ഥലങ്ങളില്‍ തിങ്കളാഴ്ചയോടെ വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: