ചേര്‍ത്തല: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവിനെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ മുന്‍ ഡിസിസി അംഗത്തിനെതിരെയാണ് കേസെടുത്തത്. റാന്നി ഡിഎഫ്ഒയോടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഇയാള്‍ സ്ഥലം മാറ്റത്തിന് ശുപാര്‍ശ ചെയ്തത്. സംഭവം വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജില്ലാ പോലീസ് മേധാവിക്ക് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചേര്‍ത്തല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: