ഇരിങ്ങാലക്കുട : വെള്ളാനി ഗുരുഭവന് എ.എല്‍.പി സ്കൂള്‍ പിടിഎയും കാറളം കൃഷി ഭവനും ചേര്‍ന്ന് നടപ്പിലാക്കിയ എന്റെ പച്ചക്കറിത്തോട്ടം മാതൃകയാകുന്നു. പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 50 സ്കൂള്‍ കുട്ടികള്‍ക്കായി നല്കിയ പച്ചക്കറി വിത്തുകള്‍ ഇന്ന് കായ്കനികളായി തല ഉയര്‍ത്തി നല്‍ക്കുകയാണ്.
തക്കാളി, വഴുതന, വെണ്ട, ചീര, മുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. വീടുകളിലെ തോട്ടങ്ങള്‍ കമ്മിറ്റി സന്ദര്‍ശിച്ചശേഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് പുരസ്ക്കാരം നല്കി ആദരിക്കാനാണ് പരിപാടി.
ഇതിനായി അഞ്ച് ഗ്രൂപ്പുകള്‍ തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ജൈവകൃഷി രീതി അനുസരിച്ച് കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. കൂടാതെ സ്കൂള്‍ അങ്കണത്തില്‍ വളര്‍ത്തിയ പച്ചക്കറി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതെന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: