ചാലക്കുടി: അതിരപ്പിള്ളി ആദിവാസി കോളനികളില്‍ ചിക്കന്‍ പോക്സ് പടരുന്നു. വാച്ചുമരം ആദിവാസി കോളനിയില്‍ മാത്രം പതിനഞ്ചോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിച്ചിട്ടും ആരോഗ്യ വിഭാഗം തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആദിവാസികളുടെ പരാതി.ആദിവാസി കുടുബംഗങ്ങള്‍ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നതിനാല്‍ രോഗം പടരുവാന്‍ സാധ്യതയേറയാണ്.
എഴുപത്തിലേറെ കുടുബങ്ങളാണ് ഇവിടെയുള്ളത്ത്.രോഗം ഉളളത്തിനാല് കാട്ടില്‍ പോകുവാനോ മറ്റും പോകുവാന്‍ പറ്റാത്തതിനാല്‍ ജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഇതിന് പുറമെ ഇവിടങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.ആരോഗ്യ വകുപ്പിന്റെ പ്രതിമാസ മെഡിക്കല്‍ ക്യാമ്പും മൊബൈല്‍ ക്ലിനിക്കും കോളനികളിലെത്തിയിട്ട് മാസങ്ങളായി. ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ അസുഖം പടരുന്ന വിവരമറിയിച്ചിട്ടും തിരിഞ്ഞ് പോലും നോക്കിയലെന്നാണ് ഇവരുടെ പരാതി.
മെഡിക്കല്‍ ക്യാമ്പുകളും മൊബൈല്‍ ക്ലിനിക്കിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമായതാണ് ഇവിടെത്തെ ദുരവസ്ഥക്ക് കാരണമായത്. രോഗം പടരാതിരിക്കാന്‍ ഇനിയും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വയോധികരും കുട്ടികളുമടങ്ങുന്ന ആദിവാസികള്‍ ദുരിതത്തിലാകും.ആദിവാസികളുടെ പേരില്‍ നിരവധി പദ്ധതികളും മറ്റും ഉണ്ടെങ്കിലും ഇവര്‍ക്ക് അത് ഒന്നും കൃത്യമായി ലഭിക്കുന്നില്ലെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: