ചെറുതുരുത്തി: ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി തലനാരിഴക്ക് വന്‍ ദുരന്തംഒഴിവായി.വല്ലാര്‍പാടത്ത് നിന്ന് ഇരിങ്കൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നറുകള്‍ കയറ്റിയ ചരക്ക്തീവണ്ടിയാണ് പാളം തെറ്റിയത്.
വള്ളത്തോള്‍ നഗര്‍ റയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ച പകല്‍ 2.30ഓടെയായിരുന്നു അപകടം.ഇത് മൂലം എറണാം കുളം-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മണിക്കൂറുകളോളംട്രെയിന് ഗതാഗതം താറുമാറായി.വള്ളത്തോള്‍ നഗര്‍ റയില്‍വേ സ്റ്റേഷനിലെ നാലാമത്തെ ട്രാക്കിലേക്ക്ട്രെയിന് വേഗത കുറഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ ഒമ്പതാമത്തെ ബോഗി മുതല്‍ ആറ് ബോഗികള്പാളം തെറ്റൂകയായിരുന്നു. 41 ബോഗികളാണ് ട്രെയിനിനുണ്ടായിരുന്നത്.
പാളം തെറ്റിയതറിയാതെട്രെയിന് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസിയായ വെട്ടിക്കാട്ടിരികിഴക്കേതില് അബ്ദുള്‍ റഹ്മാന്റെ മകന് അനസ്(27) എന്ന യുവാവാണ് മുന്നോട്ടോടിച്ചെന്ന് ലോക്കോപൈലറ്റിനെ വിവരമറിയിച്ചത്.
പാലക്കാട് ഡിഎഒ,തൃശൂര്‍,പാലക്കാട്അസി.മാനേജര്‍മാര്‍,അസി.എഞ്ചിനീയര്‍മാര്‍ തുടങ്ങിയ റയില്‍വേ ഉദ്യോഗസ്ഥരും ആര് പിഎഫ്,ചെറുതുരുത്തി പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി പാളം തെറ്റിയതിനു പിന്നിലുള്ള ബോഗികള്‍ തൃശൂരിലേക്ക് മാറ്റി രാത്രിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: