കൊച്ചി: മകളെ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. 18 വയസ്സുകാരിയായ തന്റെ മകളെ പ്രണയം നടിച്ച് ഷാഫി ഹുസൈന് എന്ന യുവാവ് മതപരിവര്‍ത്തനം നടത്താന്‍ തട്ടിക്കൊണ്ടുപോവുകയും ഇതിനെതിരെ കാളികാവ് പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് യുവതിയുടെ അമ്മ പത്മിനി ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കോടതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: