കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ താലപ്പൊലി മഹോത്സവത്തില്‍ പങ്കെടുത്ത് ധന്യരായി.ഒന്നാം താലപ്പൊലി ദിവസത്തില്‍ നടന്ന കാഴ്ച ശീവേലിയില്‍ 9 ഗജവീരന്മാര് അണിനിരന്നു.അന്നമനട ഉമമഹേശ്വരന് തിടമ്പേറ്റി.
വൈകീട്ട് വെടിക്കെട്ടും രാത്രിയില്‍ എഴുന്നള്ളിപ്പും കലാപരിപാടികളുമുണ്ടായി.ഒന്നാം താലപ്പൊലി ദിനത്തില്‍ കുടുംബി സമുദായക്കാര്‍ താളമേളങ്ങളുടെ അകമ്പടിയോടെ ആടിനെ നട തള്ളുന്ന ചടങ്ങ് ഭക്തിനിര്‍ഭരമായി.
തെക്കേനടയിലെ കുരുംബക്കാവിന് മുന്നില്‍നിന്നും പൊട്ട് ചാര്‍ത്തി പൂമാലയിട്ട് ആടുകളെ കുടുംബി സമുദായക്കാര്‍ നടതള്ളി. താളത്തില്‍ തപ്പ് കൊട്ടി, ചന്ദനത്തിരി കുത്തിയ പഴക്കുലകളുമായി ആടുകളെ നട തള്ളുന്ന ചെറുസംഘങ്ങള്‍ ക്ഷേത്രാങ്കണവും പരിസരവും കീഴടക്കി. ക്ഷേത്രം വടക്കേ നടതാലപ്പൊലി ആഘോഷിച്ചുയിലും പരിസരത്തും വാഴയിലയില്‍ അവില്, മലര്, ശര്‍ക്കര, വെറ്റില, പഴം, അടയ്ക്ക എന്നിവ വെച്ച് കുടുംബിസ്ത്രീകള് മംഗല്യവതികളായി വാഴാന്‍ ‘സവാസിനി’ പൂജയും അനുഷ്ഠിച്ചു.
വ്രതം നോറ്റ് മലയോരങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ കൊടിക്കൂറയുമായി ക്ഷേത്രം ചുറ്റി പ്രദക്ഷിണം വെച്ചു.
18 വരെ നീണ്ടു നില്ക്കുന്ന ഉത്സവം വിളിച്ചറിയിച്ച് ആയിരത്തൊന്ന് കതിന വെടികള്‍ മുഴങ്ങിയതോടെയാണ് താലപ്പൊലി ആഘോഷത്തിന് തുടക്കമായത്. ഇന്ന് ഉച്ചക്ക് രണ്ടിന് എഴുന്നള്ളിപ്പിന് തിരുമൂഴിക്കുളം രതീഷിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം, തുടര്‍ന്ന കേളത്ത് സുന്ദരന്‍ മാരാരുടെ മേളം, കരിമരുന്ന് പ്രയോഗം,6.30ന് ദീപാരാധന, നൃത്തസന്ധ്യ, കഥാപ്രസംഗം,രാത്രി രണ്ടിന് മേളം എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: