കോഴിക്കോട്: കായണ്ണ ബസാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ രണ്ടാമത് വിവേകാനന്ദ കീര്‍ത്തി പുരസ്കാരം കൊല്ലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതിക്ക്.
കായണ്ണയില്‍ നടക്കുന്ന മൂന്നാമത് സനാതന ധര്‍മ്മ പ്രഭാഷണ പരമ്പരയുടെ വേദിയില്‍ സ്വാമി ചിദാനന്ദപുരി ജനുവരി 29ന് പുരസ്കാരം സമര്‍പ്പിക്കുമെന്ന് പുരസ്കാര നിര്‍ണ്ണയ സമിതിയിലെ കെ. മോഹന്‍ദാസ്, ടി.എച്ച്. വത്സരാജ, എന്‍.കെ. ബാബു, കെ. കെ. ശിവദാസ്, സദാനന്ദന് കിടാവ്, ജയപ്രകാശ് കായണ്ണ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: