തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിടപാടില്‍ തന്നെ കുറ്റക്കാരനാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍. തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണ് ലോകായുക്തയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി നല്‍കും. ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ കളക്ടര്‍ കെ.എന്‍.സതീഷ് എന്നിവരുള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ലോകായുക്ത കണ്ടെത്തിയിരുന്നു. ഇവരോട് ഫെബ്രുവരി ആറിന് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: