തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 8 ന്റെ ആദ്യ ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ വിപണിയില്‍ വലിയ മുന്നേറ്റം. 5500 ല്‍പ്പരം വ്യാപാരസ്ഥാപനങ്ങളിലൂടെ30 ലക്ഷത്തോളം കൂപ്പണുകള്‍ വിറ്റുകഴിഞ്ഞു. 4000 രൂപക്ക് തുല്യമായ ഉല്‍പ്പന്നങ്ങള്‍ക്ക് നല്കുന്ന കൂപ്പണ്‍ വിതരണത്തിലൂടെ 1200 കോടിയിലധികം രൂപയുടെ വിപണനം നടന്നു.
ഫെസ്റ്റിവലിന്റെ പാര്‍ട്ണര്‍ ആയ കൈരളിയിലൂടെമാത്രം 1,70,00,000 ത്തിലധികം രൂപയുടെ വിപണനമാണുണ്ടായത്. കയര്‍ഫെഡിലെ കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനമാകട്ടെ 18% വര്‍ദ്ധിച്ചു.
രജിസ്ട്രേഷന് ചുമതല നിര്‍വ്വഹിച്ച കുടുംബശ്രീയിലൂടെ 4,800 കടകളാണ് ആദ്യഘട്ടമായി രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയാണ് മുന്നില്‍. ആലപ്പുഴയും കൊല്ലവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ഇതിലൂടെ 7,00,000/ രൂപ ഇതിനുവേണ്ടി പ്രവര്‍ത്തനരംഗത്തിറങ്ങിയ 356 ഗ്രൂപ്പുകള്‍ക്ക് ലഭിക്കും. സ്വര്ണ്ണനാണയസമ്മാനങ്ങളായി 6 കിലോ സ്വര്‍ണ്ണം ഇതുവരെ നല്‍കിയിട്ടുണ്ട്. പ്രതിദിന ടിക്കറ്റ് വില്‍പ്പനയിലും സര്‍വ്വകാല റിക്കോര്‍ഡ് നേടി. ഡിസംബര്‍ 31 നു മാത്രം രണ്ടര ലക്ഷം കൂപ്പണുകളാണ് വിറ്റഴിഞ്ഞത്.
പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ ജി.കെ.എസ്.എഫ് കണ്‍സ്യൂമര്‍ ലോണ്‍ ഉല്‍പ്പന്ന വിപണന രംഗത്ത് നല്ല പ്രതികരണമുണ്ടാക്കി. 30 കോടി രൂപയുടെ വായ്പ്പകള്‍ ഇതിനകം അനുവദിച്ചു കഴിഞ്ഞു. ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു.
ഒരു മാസത്തെ വാറ്റ് റീഫണ്ട് 10 ലക്ഷം രൂപയിലധികം വന്നതിലൂടെ മറ്റു സംസ്ഥാനത്തുനിന്ന് കേരളത്തില്‍ ഈ സീസണില്‍ എത്തി ഉല്‍പ്പന്നം വാങ്ങിയത് മാത്രം ഒരു കോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇതുവരെ 80,000 ത്തിലധികം ഹിറ്റുകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: