ഐക്യരാഷ്ട്രസഭ: ഭാരത സന്ദര്‍ശനത്തിനായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ശനിയാഴ്ചയെത്തും. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജനുവരി 10 മുതല്‍ 13 വരെയാണ് ബാന്‍ കി മൂണ്‍ എത്തുന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ ആയതിനുശേഷം ബാന്‍ കി മൂണിന്റെ നാലാമത് ഭാരത സന്ദര്‍ശമാണിത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളുമായും മൂണ്‍ ചര്‍ച്ച നടത്തുമെന്ന് വക്താവ് സ്റ്റെഫനെ ഡുജറിക് പ്രസ്താവനയില്‍ അറിയിച്ചു. നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്ത്ഥിയേയും ബാന്‍കിമൂണ്‍ സന്ദര്‍ശിക്കും.
ഏഴാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഭാരതത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് മൂണ്‍ പ്രസംഗിക്കുകയെന്നും ഡുജറിക് അറിയിച്ചു. ഉച്ചകോടിക്കുശേഷം ഗുജറാത്തിലെ മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ബാന്‍കി മൂണ്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് സംഘടിപ്പിച്ച ചടങ്ങിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: