മെല്‍ബണ്‍: ഭാരതത്തിലേക്കുള്ള സഞ്ചാരികള്‍ക്ക് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി. ഭാരതത്തിലെ പ്രമുഖ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് മുന്നറിയിപ്പിലുള്ളത്. ആസ്ത്രേലിയന്‍ വിദേശകാര്യ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭാരതത്തിലെ തീവ്രവാദി ആക്രണം, ആഭ്യന്തര സംഘര്‍ഷം, കുറ്റകൃത്യങ്ങള്‍, കൂടിയ നിരക്കിലുള്ള വാഹനാപകടങ്ങള്‍ എന്നിവയെക്കുറിച്ച് ഭാരതത്തിലേക്ക് പോകുന്ന ആസ്ത്രേലിയന്‍ പൗരന്മാര് ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്തോനേഷ്യയും ബാലിയും സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്ക്കും ആസ്ത്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: