ഗുവാഹത്തി: ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ ശരത്ത് കുമാര്‍ ബുധനാഴ്ച കലാപം നടന്ന ആസാമിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, ഡിജിപി കാശന് ശര്‍മ്മ, ചീഫ് സെക്രട്ടറി ജിതേഷ് ഘോസ്ല എന്നിവരുമായി എന്‍ഐഎ തലവന്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും.
അസാം കലാപവുമായി ബന്ധപ്പെട്ടു എന്‍ഐഎ നാലു കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
81 പേര്‍ക്കാണ് ഡിസംബര്‍ 23-ന് തുടങ്ങിയ കലാപത്തില്‍ ജീവന് നഷ്ടമായത്. 400-ല്‍ അധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. ബോഡോലാന്റ്, ഉള്‍ഫാ തീവ്രവാദികളാണ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: