ന്യൂദല്‍ഹി: നദീ സംയോജന പദ്ധതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഉമാഭാരതി പറഞ്ഞു. നദീ സംയോജന പദ്ധതി നടത്തിപ്പു സമിതിയുടെ രണ്ടാം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
പദ്ധതി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ ആരുടെയങ്കിലും പ്രത്യേക താല്പര്യങ്ങള് നടപ്പിലാക്കുമെന്നുള്ള പ്രചാരണം തെറ്റാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരപടകവും ഉണ്ടാകില്ലെന്നു മാത്രമല്ല, ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് ഉണ്ടാകുന്ന നേട്ടം വലുതാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: