ന്യൂദല്‍ഹി:വൈദ്യുതി ലാഭിക്കാനും ചെലവുകുറയ്ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പാക്കിത്തുടങ്ങി.
രാജ്യമെങ്ങും എല്‍ഇഡിയിലേക്ക് മാറാനുള്ള നാഷണല്‍ പ്രോഗ്രാം ഫോര്‍ എല്‍ഇഡി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മറ്റെല്ലാത്തരം ലൈറ്റുകളും മാറ്റി ക്രമേണ എല്‍ഇഡിയിലേക്ക് തിരിയുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കി ഊര്‍ജ്ജം സംരക്ഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു. ഉൗര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ ചെലവു കുറവാണ് ഊര്‍ജ്ജസംരക്ഷണത്തിന്,മോദി പറഞ്ഞു.
ദല്‍ഹിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 350 മുതല്‍ 600 രൂപവരെയുള്ള എല്‍ഇഡി ബള്‍ബുകള്‍ക്ക് 130 രൂപ നല്കിയാല് മതി. അതുതന്നെ ഒരു വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതിയാകും.
ആദ്യം പത്തുരൂപ അടയ്ക്കണം. പിന്നെ മാസം പത്തുരൂപവച്ച് വൈദ്യുത ബില്ലില്‍ കൂട്ടും. അങ്ങനെ ഒരുവര്‍ഷം കൊണ്ട് 120 രൂപ. മൊത്തം 130 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: